സൗദിയിൽ വാഹനാപകടം.. മലയാളി നഴ്സുമാരടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം… അപകടം കല്യാണത്തിനായി കാത്തിരിക്കേ….
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അഞ്ചുപേർ മരിച്ചു. നഴ്സുമാരായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ചത്. മരിച്ച മറ്റ് മൂന്ന് പേർ സൗദി പൗരന്മാരാണെന്നാണ് ലഭിക്കുന്ന വിവരം.മദീനയിലെ കാർഡിയാക് സെൻ്ററിൽ നിന്നും അൽ ഉല സന്ദർശനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
വയനാട് സ്വദേശികളായ അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. ഇരുവരും നഴ്സുമാരാണ്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്.ഇവർ സഞ്ചരിച്ച വാഹനവും എതിർവശത്ത് നിന്നും വന്ന സൗദി സ്വദേശികളുടെ ലാൻഡ്ക്രൂയിസറും തമ്മിൽ കൂട്ടിയിച്ച് തീപ്പിടിക്കുകയായിരുന്നു. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹം തിരിച്ചറിയാൻ കഴിയാത്തവണ്ണം കത്തിയമർർന്നു പോവുകയായിരുന്നുവെന്നാണ് സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.
അൽ ഉല സന്ദർശിച്ചതിനു ശേഷം സൗദിയിൽ നിന്നും ഒരുമിച്ച് നാട്ടിലെത്തി വിവാഹിതരാകാനിരിക്കെയാണ് ദുരന്തത്തിൽ ഇരുവരുടേയും ജീവൻ പൊലിഞ്ഞത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.