ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍…ആദ്യ നിയമനം സ്വന്തം വിശ്വസ്തന് …
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍. പാര്‍ട്ടിയിലേക്കുള്ള ആദ്യ നിയമനം നടത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് മീഡിയ, സോഷ്യല്‍ മീഡിയകളുടെ ചുമതല നല്‍കി. നേരത്തെയുണ്ടായിരുന്നവരെ വെട്ടിയാണ് ഈ നീക്കം.
നേരത്തെ സോഷ്യല്‍ മീഡിയ ജയശങ്കറും മീഡിയ സുവര്‍ണ പ്രസാദുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ജയശങ്കര്‍ മുരളീധരന്റെയും സുവര്‍ണ പ്രസാദ് കെ സുരേന്ദ്രന്റെയും വിശ്വസ്തരായിരുന്നു. എന്നാല്‍ ഇരുവരെയും നീക്കിയാണ് തന്റെ വിശ്വസ്തനായ അനൂപിന് രാജീവ് ചന്ദ്രശേഖര്‍ ചുമതല നല്‍കിയിരിക്കുന്നത്.