ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ.. നിങ്ങളാണോ ഭാഗ്യശാലി ?..

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. അഞ്ഞൂറ് രൂപയാണ് ഏറ്റവും ഒടുവിലത്തെ സമ്മാനത്തുക. കൂടാതെ 5000, 2000,1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

സമ്മർ ബമ്പർ ഒന്നാം സമ്മാനം SG 513715 എന്ന ടിക്കറ്റിന്. 10 കോടി രൂപയാണ് ഒന്നാം സമ്മാനത്തിർഹമായ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ ലോട്ടറി ഭവനിൽ രണ്ട് മണിയോടെയാണ് സമ്മർ ബമ്പർ നറുക്കെടുപ്പ് നടന്നത്. ധനമന്ത്രി കെഎൻ ബാലഗോപാൻ ആണ് ആദ്യ നറുക്കെടുപ്പ് നടത്തിയത്.സമ്മർ ബമ്പർ ലോട്ടറി പാലക്കാട് ജില്ലയിലായിരുന്നു കൂടുതലായി വിറ്റഴിഞ്ഞച്. തിരുവനന്തപുരവും തൃശൂരുമാണ് ലോട്ടറി വിൽപ്പനയിൽ രണ്ടും മൂന്നും സ്ഥാനത്ത്. സമ്മാനാർഹമായവർ ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറേണ്ടതുണ്ട്.