കാണാതായ അമ്മയെയും രണ്ടു മക്കളെയും കണ്ടെത്തി..മൂവരും ഉണ്ടായിരുന്നത്…

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. ദില്ലി നിസാമൂദീൻ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. തുടര്‍ന്ന് അന്വേഷണം നടത്തിവരുകയായിരുന്നു. വീട് വിട്ട് പോകാനുള്ള കാരണം വ്യക്തമല്ല.

നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പൊലീസുകാര്‍ ബെംഗളൂരുവിലടക്കം അന്വേഷണം നടത്തിയിരുന്നു. വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയുമാണ് കഴിഞ്ഞ മാസം 28 മുതൽ കാണാതായായത്.  തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

Related Articles

Back to top button