കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ.. വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട..
എറണാകുളത്ത് കോൺഗ്രസ് എംപിമാർക്കെതിരെ പോസ്റ്റർ. കോൺഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക് എന്ന തലക്കെട്ടിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.വഖഫ് ബില്ലിനെ എതിർത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന് മുന്നറിയിപ്പ്. മുനമ്പം ജനതയുടെ പേരിലാണ് പോസ്റ്റർ. ഹൈബി ഈഡൻ എംപിയുടെ ഓഫീസ് പരിസരത്താണ് പോസ്റ്റർ.
ക്രൈസ്തവ സമൂഹം നിങ്ങൾക്കെതിരെ വിധിയെഴുതുമെന്നും ക്രൈസ്തവ സമൂഹത്തിന് നിങ്ങൾ നൽകിയ മുറിവായി മുനമ്പം എന്നും ഓർത്തുവയ്ക്കുമെന്നും പോസ്റ്ററിൽ പറയുന്നു. മുനമ്പത്തെ അമ്മമാരുടെ കണ്ണീരും പ്രാർത്ഥനയും ദൈവം കാണാതിരിക്കില്ലെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. വഖഫ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.