പ്രമോഷൻ നേടാൻ എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി.. ഒടുവിൽ ജിഎസ്ടി ടാക്സ് ഓഫീസറെ സർവീസിൽ നിന്ന് നീക്കി..

ജോലിയിൽ പ്രമോഷൻ ലഭിക്കാൻ എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരനെ സർവീസിൽ നിന്ന് നീക്കി സർക്കാർ ഉത്തരവ്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്ഥാനക്കയറ്റം നേടിയ ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ അനിൽ ശങ്കറിനെയാണ് സർവീസിൽ നിന്ന് നീക്കിയത്. ക്ലർക്കായി ആശ്രിത നിയമനത്തിലൂടെ ജോലിയിൽ പ്രവേശിച്ച അനില്‍ ശങ്കർ തട്ടിപ്പിലൂടെ പ്രൊമോഷൻ നേടിയാണ് സ്റ്റേറ്റ് ടാക്സ് ഓഫീസർ വരെയായത്. എംജി സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയും പാസ്സാവാത്ത വകുപ്പ് തല പരീക്ഷ പാസ്സായതായി സർവീസ് ബുക്കിൽ എഴുതിച്ചേർത്തുമാണ് പല തവണ അനിൽ ശങ്കർ പ്രൊമോഷൻ നേടിയതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.

Related Articles

Back to top button