മാസപ്പിറവി കണ്ടു.. നാളെ ചെറിയ പെരുന്നാള്‍…

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍.സൗദിയില്‍ മാസപ്പിറവി കണ്ടതോടെയാണ് നാളെ പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദി അറേബ്യയിലെ തുമൈര്‍ ,ഹോത്ത സുദൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. മക്കയില്‍ പെരുന്നാള്‍ നമസ്‌കാരം രാവിലെ 6.30ന് നടക്കും.

ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ റമദാന്‍ 29 പൂര്‍ത്തീകരിച്ചാണ് ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍. ഒമാനില്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ചാണ് ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്.

Related Articles

Back to top button