മാർച്ചിൽ റേഷൻ വാങ്ങാത്തവർക്ക് ആശങ്ക വേണ്ട.. റേഷന്‍ വിതരണം നീട്ടിയത് എത്ര ദിവസമെന്നോ?..

മാര്‍ച്ച് മാസത്തെ റേഷന്‍ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഏപ്രില്‍ നാലാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും. അഞ്ചാം തീയതി മുതല്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. സംസ്ഥാനത്ത് ഇന്ന് വരെ 75 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും തങ്ങളുടെ വിഹിതം ഏപ്രില്‍ 3 നകം കൈപ്പറ്റണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Related Articles

Back to top button