പോലീസ് ഉദ്യോഗസ്ഥർക്ക് നേപ്പാൾ യുവതിയുടെ ക്രൂര മർദ്ദനം..
അസമയത്ത് വഴിയരികിൽ തനിച്ചു നിൽക്കുന്നത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് നേപ്പാൾ യുവതിയുടെ ക്രൂര മർദ്ദനം. എറണാകുളം അയ്യമ്പുഴയിൽ ആണ് സംഭവം. അയ്യമ്പുഴയുടെ ചില ഭാഗങ്ങളിൽ ലഹരി സംഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉദ്യോഗസ്ഥർ. അതിന്റെ അടിസ്ഥാനത്തിൽ ഇന്നു പുലർച്ചെ ഒന്നരയോടെ എസ്ഐയും ഡ്രൈവറും അടങ്ങുന്ന സംഘം ജീപ്പിൽ ഈ സ്ഥലത്തേക്ക് എത്തുകയും, റോഡിന്റെ അരികിലായി ഒരു ബൈക്ക് നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെടുകയും അവിടെ നേപ്പാൾ സ്വദേശിയും യുവാവും നിൽക്കുന്നത് കണ്ട് ചോദ്യം ചെയ്തതാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ഗീതയെയും ആൺ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു.
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിൽ എടുക്കുകയും യുവതി ഈ സമയം എസ്ഐയുടെ മൂക്കിനിടിയ്ക്കുകയും ഡ്രൈവറിനെ ക്രൂരമായി മർദ്ദിക്കുകയും ആയിരുന്നു. പിന്നാലെ ഇവിടെയൊക്കെ എത്തിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരും യുവതിയുടെ മർദ്ദനത്തിന് ഇരയായിട്ടുണ്ട്. പ്രതികളെയും പോലീസ് ഉദ്യോഗസ്ഥരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.