ജോലിക്ക് പോയ യുവതി തിരികെയെത്തിയില്ല.. യുഡി ക്ലാർക്കിനെ കാണാനില്ലെന്ന് പരാതി.. അന്വേഷണം…
യുഡി ക്ലാർക്കിനെ കാണാനില്ലെന്ന് പരാതി. പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് കിഴവങ്കുളം സ്വദേശിനി ബിസ്മിയെയാണ് ഇന്നലെ മുതൽ കാണാതായത്. കുടുംബം പോലീസിൽ പരാതി നൽകി. യുവതിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിട്ടു.
യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പഞ്ചായത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോകാനായി ഭർത്താവ് എത്തിയപ്പോഴാണ് ജോലിക്ക് എത്തിയിട്ടില്ല എന്ന വിവരം അറിയുന്നത് .തുടർന്ന് കുടുംബം പള്ളിക്കത്തോട് പോലീസിൽ പരാതി നൽകുകയായിരുന്നു.സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.വൈകിട്ടോടെയാണ് കാണാതായ വിവരം അറിയുന്നത്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9447137007 നമ്പരിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.