കാപ്പ കേസ് പ്രതിയുടെ ബന്ധു…പെൺകുട്ടിയുമായി സെൽഫി.. പിന്നെ തമ്മിൽത്തല്ല്.. ഒടുവിൽ…

കാപ്പ കേസ് പ്രതിയുടെ ബന്ധുവായ പെൺകുട്ടിയുമായി സെൽഫിയെടുത്തതിന്റെ പേരിൽ തമ്മിൽത്തല്ലിയ ഏഴുപേരെ അടൂർ പോലീസ് പിടികൂടി. അഭിജിത്ത് ബാലൻ, ജിഷ്ണു, സുജിത്ത്, ശരൺകുമാർ,അരുൺ ,വിഷ്ണു, ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തു. കാപ്പകേസിൽ ഉൾപ്പെട്ടിരുന്ന അഭിജിത്തിന്റെ ബന്ധുവായ പെൺകുട്ടിയുമായി ചൂരക്കോട് ബദാംമുക്ക് ആശാഭവനിൽ ആഷിക് 24-ന് സെൽഫി എടുത്ത് ഇൻസ്റ്റഗ്രാമിൽ ഇട്ടതാണ് സംഘർഷത്തിന് കാരണമായത്.

അടൂർ ഡിവൈഎസ് പി.ജി. സന്തോഷ് കുമാർ, അടൂർ എസ്എച്ച്ഒ ശ്യാംമുരളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button