വമ്പൻ കുതിപ്പോടെ വീണ്ടും ഉയർന്ന് സ്വർണവില…ഇന്ന് കൂടിയത് എത്രയാണെന്നോ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും.

ഇന്നലെയും ഇന്നുമായി സ്വർണവില പവന് 400 രൂപയാണ് ഉയർന്നത് . ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8235 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6755 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.

Related Articles

Back to top button