കരുനാഗപ്പള്ളിയിലെ കൊലപാതകം.. മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചു.. എന്നിട്ടും… പൊട്ടിക്കരഞ്ഞ് സന്തോഷിൻ്റെ അമ്മ….
കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷാണ് മരിച്ചത്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. വവ്വാക്കാവില്‍ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചതും ഇതേ സംഘമാണ്.

മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് കരുനാഗപ്പള്ളിയിൽ കൊല്ലപ്പെട്ട സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു.വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞായിരുന്നു ആക്രമണം. ഇതിന് മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും അമ്മ പറയുന്നു.മകനെ കൊല്ലരുതേ എന്ന് നിലവിളിച്ചിട്ടും അക്രമികൾ പിന്മാറിയില്ലെന്നും അമ്മ ഓമന പറഞ്ഞു. അക്രമികൾ മുഖംമൂടി ധരിച്ചാണ് വീട്ടിലെത്തിയത്. വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വെച്ചാണ് അക്രമി സംഘം സന്തോഷിനെ കൊലപ്പെടുത്തിയത്.
കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. വധശ്രമക്കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. കൊലക്ക് പിന്നില്‍ വയനകം സംഘമെന്നാണ് പ്രാഥമിക വിവരം. അലുവ അതുലും സംഘവുമാണ് വെട്ടിയതെന്ന് സൂചന. സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വവ്വാക്കാവില്‍ വെട്ടേറ്റ അനീറുമായി വയനകം ഗുണ്ടാസംഘത്തിന് വിരോധം ഉണ്ടായിരുന്നു. കൊലപാതക സംഘം എത്തിയത് വെള്ള നിറത്തിലുള്ള ഇന്നോവയിലാണ്.ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് ജിം സന്തോഷിനെ ആക്രമിച്ചത്. വീടിന് നേരെ പടക്കം എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കാല് ചുറ്റിക കൊണ്ട് അടിച്ച് തകര്‍ത്തു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്.


