കേരളത്തിലെ ബിജെപി നേതാക്കളെ ഇഡി സംരക്ഷിക്കുകയാണ് വിഡി സതീശൻ…
കൊടകരയിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നിഷ്പക്ഷത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ ബിജെപി നേതാക്കളെയും ഇഡി സംരക്ഷിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. നേരത്ത പൊലീസ് റിപ്പോർട്ടിൽ പറയുന്ന ഒരു കാര്യങ്ങളും ഇപ്പോൾ നിലവിലില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
ധർമ്മരാജൻ ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു എന്നും വിഡി സതീശൻ ചോദിച്ചു. സാധാരണ ഗതിയിൽ കുഴൽപ്പണ ഇടപാടിൽ ആദ്യം അന്വേഷിക്കുന്നത് എവിടെ നിന്നാണ് പണം വന്നതെന്നും എവിടേക്കാണ് കൊണ്ട് പോയതെന്നുമാണ്. ധർമ്മരാജന്റെ ഫോൺകോൾ ഉൾപ്പടെ പരിശോധിച്ചതാണ്. ഇതടക്കമുള്ള കാര്യങ്ങളും പൊലീസ് റിപ്പോർട്ടിലുണ്ട്. പക്ഷേ ഇപ്പോൾഅതൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.