കാത്തിരിപ്പ് വിഫലം.. ഇനിയെന്ന് പതിയും ചന്ദ്രനിൽ ഒരു വനിതയുടെ കാൽപാദം..

2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ആദ്യത്തെ സ്ത്രീയും കറുത്ത വർഗക്കാരനും ഉൾപ്പെടുന്ന ഒരു സംഘത്തെ ഇറക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി ഉപേക്ഷിച്ച് നാസ. പുതിയ പതിപ്പിൽ ബഹിരാകാശയാത്രികരെക്കുറിച്ചുള്ള പരാമർശം പൂർണ്ണമായും ഒഴിവാക്കി.”ആദ്യത്തെ സ്ത്രീയെയും, ആദ്യത്തെ വർണ്ണ വ്യക്തിയെയും ചന്ദ്രനിൽ ഇറക്കുക, നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മുമ്പത്തേക്കാൾ കൂടുതൽ ചന്ദ്രോപരിതലം പര്യവേക്ഷണം ചെയ്യുക” എന്ന ഉദ്ദേശ്യം ഏജൻസി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാൽ, വെള്ളിയാഴ്ച മുതൽ ആ വാചകം നാസയുടെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി റിപ്പോർട്ട് ചെയ്തു.ഫെഡറൽ ഏജൻസികളിലെ വൈവിധ്യം, തുല്യത, ഉൾപ്പെടുത്തൽ (ഡി.ഇ.ഐ) രീതികൾ ഇല്ലാതാക്കാനുള്ള നീക്കങ്ങളുമായി ഡൊണാൾഡ് ട്രംപ് മുന്നോട്ട് പോകുന്നതിനിടെയാണ് നാസയുടെ നടപടി.ചന്ദ്രനിൽ മനുഷ്യനിറങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടുവെങ്കിലും അടുത്ത ദൗത്യത്തിൽ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന, ചന്ദ്രനിൽ കാൽപാടുകൾ പതിയുന്ന വനിതയാരാകുമെന്ന് ലോകം ഉറ്റുനോക്കുമ്പോഴാണ് നാസയുടെ പുതിയ തീരുമാനം.

1972 ഡിസംബറിലെ അവസാന അപ്പോളോ ദൗത്യത്തിനുശേഷം ആദ്യമായി 2027 ൽ മനുഷ്യരെ ചന്ദ്രോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയിട്ടിരിക്കുന്ന ബഹിരാകാശ ഏജൻസിയുടെ ആർട്ടെമിസ് പ്രോഗ്രാമിന്റെ വാഗ്ദാനമായിരുന്നു വനിതയും കറുത്ത വർഗക്കാരനും ഒപ്പമുണ്ടാവുമെന്നത്.ജനുവരി 20ന് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനെത്തുടർന്ന് നാസ അവരുടെ പദ്ധതികളിൽ ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്നപദ്ധതിയിൽ നാസ മാറ്റം വരുത്തുന്നത്.

1983-ൽ സാലി റൈഡ് ചലഞ്ചർ എന്ന ബഹിരാകാശ വാഹനത്തിൽ പറന്നപ്പോഴാണ് ഒരു യു.എസ് വനിത ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. നാസയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ ബഹിരാകാശ സഞ്ചാരി ഗിയോൺ ബ്ലൂഫോർഡ് ആയിരുന്നു.2027 മധ്യത്തിൽ ആർട്ടെമിസ് 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് നാസ പ്രഖ്യാപിച്ചിട്ടുണ്ട്.2022 നവംബറിൽ , ആദ്യത്തെ, ക്രൂ-അൺ-ക്രൂട്ട്മെന്റ് പരീക്ഷണ ദൗത്യമായ ആർട്ടെമിസ് I, ചന്ദ്രനു ചുറ്റും പറന്നിരുന്നു.മനുഷ്യരെ ചന്ദ്രനിലേക്ക് കൊണ്ടുപോകുകയും ഇറങ്ങാതെ തന്നെ തിരികെ കൊണ്ടുവരികയും ചെയ്യുന്ന ആർട്ടെമിസ് 2, 2026 ഏപ്രിലിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.നാല് പേരടങ്ങുന്ന സംഘമാണ് ആർട്ടെമിസ് രണ്ടിന്റെ ഭാഗമാവുക. ഇതിൽ മൂന്ന് പേർ മുമ്പ് ബഹിരാകാശത്തേക്ക് പറന്നിട്ടുണ്ട്. അതിൽ ഒരു വനിതാ ബഹിരാകാശയാത്രിക ക്രിസ്റ്റീന കോച്ചും ആഫ്രിക്കൻ അമേരിക്കക്കാരനായ വിക്ടർ ഗ്ലോവറും ഉൾപ്പെടുന്നു.മിഷൻ കമാൻഡറായ യു.എസ് ബഹിരാകാശയാത്രികൻ റീഡ് വൈസ്മാനും ആദ്യ ബഹിരാകാശ യാത്രയിലെ കനേഡിയൻ ജെറമി ഹാൻസെനുമാണ് മറ്റ് ക്രൂ അംഗങ്ങൾ

Related Articles

Back to top button