മുറിയിലേക്ക് പോയ മകള്‍ എങ്ങനെ റെയില്‍വേ ട്രാക്കിലെത്തി.. പോകുന്ന വഴിക്ക് റെയില്‍വേ ട്രാക്കില്ല.. ഫോണ്‍ കോള്‍ ആരുടേതെന്ന് കണ്ടുപിടിക്കണമെന്ന് പിതാവ്…
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് അച്ഛൻ മധുസൂദനൻ. മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനന്‍ ഐബിക്കും പൊലീസിനും പരാതി നല്‍കി. സഹ പ്രവര്‍ത്തകന്‍ പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.ജോലി കഴിഞ്ഞ് മകൻ ഉടനെ താമസ്ഥലത്തേക്ക് പോകുന്നതാണ് പതിവ്. ആ പോകുന്ന വഴിയിൽ റെയില്‍വേ ട്രാക്കൊന്നും ഇല്ല. അവിടേക്ക് പോകണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാര്യം ഉണ്ടായിരിക്കും. അതുകൊണ്ടാണ് മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതെന്ന് മേഘയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫോണിൽ സംസാരിച്ചുകൊണ്ടാണ് അവൾ ട്രാക്കിലൂടെ നടന്നതെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. അങ്ങിനെയെങ്കിൽ ആ ഫോൺ കോൾ ആരാണ് ചെയ്തതെന്ന് കണ്ടുപിടിക്കണം. പൊലീസിനും ഐബിക്കും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പരാതി നൽകിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ട്പോകാനാണ് തീരുമാനം. മേഘയ്ക്ക് ട്രെയിനിങ് സമയത്ത് പരിചയപ്പെട്ട ഒരാളുമായി അടുപ്പമുണ്ടായിരുന്നു. ഇടയ്ക്ക് വിളിക്കുമെന്നുള്ള കാര്യം മകൾ വീട്ടിൽ പറഞ്ഞിട്ടുണ്ടെന്നും മധുസൂധനൻ പറഞ്ഞു.
യുവതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ തകര്‍ന്ന നിലയിലായിരുന്നു. മൊബൈല്‍ കണ്ടെടുത്ത് കോള്‍ ലിസ്റ്റ് അടക്കം പരിശോധിച്ച് ദുരൂഹത നീക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.പഞ്ചാബില്‍ വെച്ച് നടന്ന പരിശീലനത്തിനിടെയാണ് മലപ്പുറം സ്വദേശിയായ യുവാവുമായി മേഘ അടുത്തത്. ബന്ധുക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് മേഘയുടെ ഇഷ്ടത്തിന് വഴങ്ങി. വിവാഹത്തിലേക്ക് എത്തിനില്‍ക്കെ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്നാണ് വിവരം. പത്തനംതിട്ട അതിരുങ്കല്ലിലെ റിട്ടയേര്‍ഡ് അധ്യാപകനായ മധുസൂദനന്റെയും കലക്ടറേറ്റ് ജീവനക്കാരി നിഷയുടേയും ഏകമകളാണ് മരിച്ച മേഘ. ചെറുപ്രായത്തില്‍ തന്നെയാണ് മേഘയ്ക്ക് ജോലി ലഭിച്ചത്.