‘ധീരന്‍മാരെ പോരാളികളെ നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍’.. കൊലക്കേസ് പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍…
ബി.ജെ.പി പ്രവര്‍ത്തകര്‍ മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് പ്രതികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. കോടതി ശിക്ഷിച്ച ഒന്‍പതുപേരെ കണ്ണൂര്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അഭിവാദ്യം ചെയ്തു നൂറു കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.’ധീരന്മാരേ, പോരാളികളെ’ , നിങ്ങള്‍ക്കായിരം അഭിവാദ്യങ്ങള്‍, നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍’ എന്നായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
കോടതി കവാടത്തില്‍ നിന്നും പൊലിസ് വാഹനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രവര്‍ത്തകര്‍ റോഡില്‍ നിന്നും മുദ്രാവാക്യം മുഴക്കിയത്. കോടതി വിധി കേള്‍ക്കുന്നതിനായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും തിങ്കളാഴ്ച്ച രാവിലെ മുതല്‍ തലശേരി കോടതി വളപ്പിലെത്തിയിരുന്നു.