രഹസ്യ വിവരത്തെ തുടർന്ന് പരിശോധന.. അമ്മയും മകനുമുൾപ്പടെയുള്ള നാലംഗ സംഘം പിടിയിൽ..

വാഹന പരിശോധനയിൽ യുവതി ഉൾപ്പെടെ നാലംഗ സംഘം എക്സൈസ് പിടിയിൽ. ൽ. പാലക്കാട് വാളയാറിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലാണ് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലംഗ സംഘം പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്.

12 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽ നിന്ന് കണ്ടെത്തിയത്. വിൽപ്പനക്കായി എത്തിച്ച എംഡിഎംഎയാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്.എറണാംകുളം സ്വദേശിനി അശ്വതി, മകൻ ഷോൺ സണ്ണി, കോഴിക്കോട് സ്വദേശികളായ മൃദുൽ, അശ്വിൻ ലാൽ എന്നിവരാണ് പിടിയിലായത്. പിടിയിലായ അശ്വതി ദീർഘകാലമായി ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘാംഗമാണ്.

Related Articles

Back to top button