എസ്റ്റേറ്റിൽ ഒന്നര വർഷം മുമ്പ് ജോലിക്ക് വന്നു..ലയത്തിൽ അതിക്രമിച്ചു കയറി.. 55കാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ..

പൊന്മുടിയിൽ 55കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുളത്തൂപ്പുഴ സ്വദേശി രാജനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലയത്തിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനം. പൊന്മുടിയിലെ എസ്റ്റേറ്റിൽ ഒന്നര വർഷം മുമ്പ് ജോലിക്ക് വന്ന ആളാണ് രാജൻ. എസ്റ്റേറ്റിലെ ലയത്തിൽ ഒരു മാസമായി ഒറ്റയ്ക്ക് താമസിക്കുകയാണ് വീട്ടമ്മ. ഇന്നലെ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി ഇവരെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
ഇന്ന് രാവിലെ അയൽവാസികളോടാണ് വീട്ടമ്മ പീഡനവിവരം ആദ്യം പറഞ്ഞത്. തുടർന്ന് പൊൻമുടി പൊലീസിൽ പരാതി നൽകുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Related Articles

Back to top button