ഐസിയുവിൽ ഷോട്ട് സർക്ക്യൂട്ട്.. ആബിന്ദ് ഹോസ്പിറ്റലിൽ തീപ്പിടുത്തം….
എസിയുടെ ഷോട്ട് സർക്ക്യൂട്ട് മൂലം ആശുപത്രിയിൽ തീപിടുത്തം.ഷോർട്ട് സർക്ക്യൂട്ട് കാരണം എസി പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട് കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആബിന്ദ് ഹോസ്പിറ്റലിലാണ് തീപിടുത്തമുണ്ടായത്.
തീപ്പിടുത്തത്തിൽ ആളപായമില്ല. രോഗികളെ സുരക്ഷിതരാക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.