ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം.. ബൈക്ക് യാത്രികന് ദാരുണാന്ത്യം…
ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് രാത്രി 9 മണിയോട് കൂടി പാലക്കാട് കണ്ണനൂരിലാണ് അപകടമുണ്ടായത്. ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അതേസമയം കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു.കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിക്ക് പരിക്കേറ്റു.
നബീലിനെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇവർ.