കണ്ണൂരിൽ തൊഴിലാളിയെ കുത്തിക്കൊന്നു.. കൃത്യം നടത്തിയത് തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന….
കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ വളപട്ടണം പൊലീസ് പിടികൂടി.ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. താമസസ്ഥലത്തെ ടെറസിന് മുകളിലായിരുന്നു കൊലപാതകം.കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
അതേസമയം ബാറിലെ സെക്യുരിറ്റിയുമായി തര്‍ക്കത്തെതുടർന്ന് കൊല്ലത്ത് സിഐടിയു തൊഴിലാളിയായ യുവാവിനെ കുത്തിക്കൊന്നു.ചടയമംഗലം കലയം സ്വദേശി സുധീഷാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റത്.