ആരോഗ്യനിലയില്‍ വലിയ പുരോഗതി.. മാര്‍പാപ്പ ആശുപത്രി വിട്ടു..

ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലേക്കു മടങ്ങുമെന്നും വത്തിക്കാന്‍ അറിയിച്ചു.

അതേസമയം മാര്‍പാപ്പ ആരോഗ്യനില പൂര്‍ണമായി വീണ്ടെടുത്തിട്ടില്ലെന്നും രണ്ടു മാസം വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു മാര്‍പാപ്പ കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയിലായിരുന്നു

Related Articles

Back to top button