കായംകുളത്ത് സിപിഎം നേതാവിനെതിരെ നടപടി… നടപടിക്ക് കാരണമായത്….
സ്വകാര്യ കോളേജിലെ നേഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയ പരാതിയിൽ സിപിഎം നേതാവിന് സസ്പെൻഷൻ. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ് സുഭാഷിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ഇയാൾക്കെതിരെ ആറ് പരാതികളാണ് പാർട്ടിക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു സുഭാഷ് തട്ടിപ്പ് നടത്തിയത്. കൂടാതെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നതായും പരാതിയുണ്ട്. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.