‘ഉപഭോക്താവിന്റെ വരുമാനം കരയുന്നു’.. ചോദ്യംകണ്ട് ഞെട്ടി വിദ്യാർത്ഥികൾ.. അക്ഷരത്തെറ്റ് സ്ഥിരം പല്ലവിയാകുന്നു.. അന്വേഷണം….
ഹയർ സെക്കൻഡറി പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ചോദ്യക്കടലാസുകളിൽ അക്ഷരതെറ്റുകൾ സ്ഥിരം പല്ലവിയാകുന്നു. മലയാളം പാർട്ട് രണ്ട് പരീക്ഷയിലെ ചോദ്യക്കടലാസിൽ അർഥം മാറുന്ന തരത്തിൽ അക്ഷരതെറ്റുകൾ ഉണ്ടായിരുന്നത് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്ലസ് വൺ ബയോളജി, പ്ലസ് ടു എക്കണോമിക്സ്, ബയോളജി, സുവോളജി തുടങ്ങിയ ചോദ്യക്കടലാസുകളിലും വ്യാപകമായ അക്ഷരതെറ്റുകൾ വന്നിരിക്കുന്നത്.
ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.ഹയര്‍സെക്കന്‍ഡറി നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കടന്നു കൂടിയത്. പ്ലസ് ടൂ എക്കണോമിക്സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നതുള്‍പ്പെടെയുള്ള അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറില്‍ കടന്നുകൂടിയത്.
ചോദ്യപേപ്പറിലെ ഏത് ഘട്ടത്തിലാണ് വീഴ്ച പറ്റിയതെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അന്വേഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അക്ഷരത്തെറ്റ് കാരണം വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാഹചര്യമുണ്ടെങ്കില്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ആനുകൂല്യം നല്‍കാനും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ചോദ്യ പേപ്പറുകളിലെ മലയാളം തര്‍ജ്ജമയിലാണ് തെറ്റുകള്‍ എല്ലാം കടന്ന് കൂടിയത് .പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 ഉം, എക്കണോമിക്സില്‍ രണ്ടും തെറ്റുകളുണ്ട്. മലയാളത്തില്‍ 27 ചോദ്യപേപ്പറില്‍ 14 തെറ്റുകള്‍ കണ്ടെത്തിയിരുന്നു.