ആലപ്പുഴയിൽ ഏഴ് വയസ്സുകാരന് സൂര്യതാപമേറ്റു.. അസ്വസ്ഥത കാണിച്ച കുട്ടി…
ആലപ്പുഴ ഹരിപ്പാടിൽ വിദ്യാർത്ഥിക്ക് സൂര്യതാപമേറ്റു. രണ്ടാം ക്ലാസ് വിദ്യാർഥി ആറാട്ടുപുഴ കുന്നുംപുറത്ത് ശ്രീവിലാസത്തിൽ സുജിത്ത് സുധാകറിന്റെ മകൻ ശബരീനാഥനാ(7)ണ് സൂര്യതാപമേറ്റത്.കുട്ടി അസ്വസ്ഥത കാണിച്ചതിനെത്തുടർന്ന് നോക്കിയപ്പോഴാണ് നെഞ്ചുഭാഗത്ത് പൊള്ളലേറ്റതു കാണുന്നത്. ആറാട്ടുപുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി.
അതേസമയം മാവേലിക്കരയിൽ കഴിഞ്ഞ ദിവസം സൂര്യാഘാതമേറ്റ് കർഷകൻ മരിച്ചിരുന്നു.തെക്കേക്കര വരേണിക്കൽ വല്ലാറ്റ് വീട്ടിൽ പ്രഭാകരൻ (73) ആണ് മരിച്ചത്.കുറത്തികാട് പാടശേഖരത്തിലെ ചിറക്ക് സമീപത്തെ കൃഷി നോക്കാനായി ബുധനാഴ്ച രാവിലെ ഏഴരയോടെ പ്രഭാകരൻ വീട്ടിൽ നിന്ന് പോയതാണ്.രാത്രിയായിട്ടും കാണാതായതോടെ പ്രദേശത്തും ബന്ധുക്കളുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.തുടർന്ന് പാടത്ത് നടത്തിയ തെരച്ചിലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.