ശക്തമായ മഴ തുടരുന്നതിനിടെ തീപ്പിടിത്തം.. കത്തി നശിച്ചത് കതൃക്കടവിൽ പ്രവർത്തിച്ചുവന്ന പെയിന്റ് കട…

എറണാകുളം കതൃക്കടവ് റോഡില്‍ പെയിന്റ് കടയ്ക്ക് തീപിടിച്ചു. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു.

തീപ്പിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. കടയുടെ തൊട്ടടുത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കടകളിലേക്കുള്ള വെല്‍ഡിങ് സാധനങ്ങള്‍ ഇറക്കുന്നതിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

കടക്കുള്ളില്‍ വന്‍ ​നാശനഷ്ടം ഉണ്ടായതായാണ് സൂചന. എറണാകുളം ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

Related Articles

Back to top button