യുവാവിനെ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമം.. കാര്‍ കണ്ടെത്തി.. കൊലപാതകശ്രമത്തിന് കാരണം….

എസ്ആര്‍എം റോഡില്‍ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കാര്‍ കണ്ടെത്തി. ഇടപ്പള്ളിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിന് നേരെ അതിക്രമം നടന്നത്.അരക്കിലോമീറ്ററോളം ദൂരമാണ് യുവാവിനെ കാറിന്റെ ബോണറ്റില്‍ കിടത്തി അക്രമികൾ വലിച്ചിഴച്ചത്.

പ്രദേശവാസികളും ലഹരി ഉപയോഗിച്ച യുവാക്കളും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരനായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിച്ച സംഘം ഇയാളെ ബോണറ്റില്‍ വെച്ച് ഒരു കിലോമീറ്ററോളം വാഹനമോടിച്ചത്. സംഭവത്തിൽ ഒരാളെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related Articles

Back to top button