കോഴ കേസിൽ കെ സുരേന്ദ്രന് ജാമ്യം…

സുൽത്താൻബത്തേരി നിയമസഭാ തിരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സി കെ ജാനുവിന്പണം നൽകിയെന്നായിരുന്നു കേസ്. കേസിൽ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ.

മൂന്നാം പ്രതി ബിജെപി ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയലും ജാമ്യത്തിനായി കോടതിയിയെ സമീപിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയായ സി കെ ജാനു നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സി കെ ജാനുവിന് 50 ലക്ഷം രൂപ നൽകിയെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. ഇതിൽ 10 ലക്ഷം 2021 മാർച്ച് മാസം തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും 40 ലക്ഷം സുൽത്താൻബത്തേരിയിൽ വെച്ച് നൽകിയെന്നാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസായിരുന്നു പരാതി നല്കിയത്.

Related Articles

Back to top button