‘നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവും’..സംസ്ഥാനത്തെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ…

നടരാജ വിഗ്രഹം വീട്ടിൽ വെച്ചാൽ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടു പേര്‍ പിടിയിൽ. തൃശൂര്‍ കൊരട്ടിയിലാണ് സംഭവം. കാടുകുറ്റി സ്വദേശി ഷിജോ (45), കറുകുറ്റി അന്നനാട് സ്വദേശി ബാബു പരമേശ്വരൻ നായർ (55) എന്നിവരെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ കൊരട്ടി കാടുകുറ്റി പാളയം പറമ്പ് സ്വദേശിയായ രജീഷാണ് തട്ടിപ്പിനിരയായത്. പഞ്ചലോഹ നടരാജ വിഗ്രഹം നൽകാമെന്ന് വിശ്വസിപ്പിച്ച്  അഞ്ചു ലക്ഷം രൂപയാണ് രജീഷിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ രജീഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു. 

Related Articles

Back to top button