ഹരിപ്പാട് രാഗേഷിൻ്റേത് കൊലപാതകം തന്നെ..മകന്റെ രക്തവും മുടിയും റോഡിൽ കണ്ടിട്ടും..പ്രതികളെ സംരക്ഷിക്കുന്നത് രമേശ് ചെന്നിത്തലയാണെന്നും അമ്മ…
ഹരിപ്പാട് രാഗേഷ് തിരോധാനത്തിൽ നടന്നത് കൊലപാതകം എന്ന് അമ്മ രമ. പൊലീസ് ആദ്യഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ചു എന്നും അമ്മ പറഞ്ഞു. മകന്റെ രക്തവും മുടിയും റോഡിൽ കണ്ടിട്ടും പോലീസ് ഗൗരവത്തിൽ അന്വേഷണം നടത്തിയില്ല. മിസ്സിംഗ് കേസ് എടുത്ത് അന്വേഷണം അട്ടിമറിച്ചുവെന്നും മകനെ കൊലപ്പെടുത്തിയത് കുമാരപുരം സ്വദേശിയും കൂട്ടാളിയും ചേർന്നാണെന്നും അമ്മ പറഞ്ഞു.
കൊലപാതകത്തിന് കാരണം മുൻവൈരാഗ്യം ആണെന്നും, രാഗേഷിനെ കൊലപ്പെടുത്തി എന്ന് പലരോടും ഇവർ പറഞ്ഞിരുന്നതായും അമ്മ വ്യക്തമാക്കി. പ്രതികളെ സംരക്ഷിക്കുന്നത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും അമ്മ ആരോപിച്ചു.