‘പൂസായി മലയാളി’.. ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന..കണക്കുകള്‍ ഇങ്ങനെ..
കേരളത്തിലും ബിയര്‍ കുടിക്കുന്നവരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, ‘സ്വന്തം കള്ളിനോട്’ മലയാളി വിമുഖത കാണിക്കുകയും ചെയ്യുന്നു. കേരളത്തിലെ ബിയര്‍ ഉപയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വര്‍ധന. നഗരങ്ങളിലാണ് ബിയറിന് ഏറെ ഡിമാന്‍ഡ്.
ഹൗസ്‌ഹോല്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്പന്‍ഡീച്ചര്‍ സര്‍വേ 2024 കണക്കുകള്‍ പ്രകാരം 2022-23 വര്‍ഷത്തില്‍ നഗരങ്ങളില്‍ ബിയര്‍ ഉപയോഗം 0.032 ലിറ്റര്‍ ആയിരുന്നെങ്കില്‍ 2023-24 വര്‍ഷത്തില്‍ ഇത് 0.066 ലിറ്ററായി ഉയര്‍ന്നു. ഗ്രാമങ്ങളില്‍ ഇത് 0.029 ലിറ്ററില്‍ നിന്നും 0.059 ആയി. ഗ്രാമ പ്രദേശങ്ങളില്‍ ബിയര്‍ ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം 2022-23 ല്‍ 92,800 ല്‍ നിന്ന് 2023-24 ല്‍ 1,73,000 ആയി വര്‍ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.