യാസർ ലക്ഷ്യം വെച്ചത് ഷിബിലയുടെ ഉപ്പയെ.. വൈരാഗ്യത്തിന് കാരണം ഷിബിലയെ കൊണ്ടുപോകുന്നതിൽ തടസം…..

താമരശ്ശേരിയിൽ ലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് യാസർ ലക്ഷ്യം വെച്ചത് ഷിബിലയുടെ പിതാവിനെയെന്ന് പൊലീസ്. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതിൽ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ലക്ഷ്യം. ഷിബിലയെ യാസർ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

ഒരുമിച്ചു ജീവിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടും യാസർ തുടരെ ശല്യപ്പെടുത്തി. ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, യാസറിൻ്റെ സുഹൃത്താണെന്ന് അറിഞ്ഞത് ഷിബില ചോദ്യം ചെയ്തു. ഇരുവരും തമ്മിൽ ഇതിനെത്തുടർന്ന് വഴക്ക് നടന്നിരുന്നു.പിന്നാലെയാണ് ഷിബില താമരശ്ശേരി പൊലീസിൽ പരാതി നൽകിയത്. ഷിബിലയുടെ പേരിൽ യാസർ പലയിടത്തായി വായ്പ എടുത്തിരുന്നു. യാസറുമായി നിയമപരമായി വേർപിരിയാൻ ഷിബില തയ്യാറെടുക്കുമ്പോഴായിരുന്നു കൊലപാതകം.ഇന്നലെ വൈകിട്ടായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴയിൽ അരുംകൊല നടന്നത്. ലഹരി കഴിച്ചെത്തിയ യാസിർ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലുകയായിരുന്നു.

Related Articles

Back to top button