ഷിബില കൊലക്കേസ്…യാസിർ നോമ്പുതുറ സമയം തെരഞ്ഞെടുത്തതിന് കാരണം…പോസ്റ്റുമോർട്ടം ഇന്ന് പൂർത്തിയാകും…
ഈങ്ങാപ്പുഴ കക്കാട് ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ ഭർത്താവ് യാസിർ കരുതിക്കൂട്ടിയാണ് ആക്രമണത്തിന് എത്തിയതെന്ന് പ്രാഥമിക നിഗമനം. പുതുതായി വാങ്ങിയ കത്തിയുമായാണ് യാസിർ ഭാര്യവീട്ടിലേക്ക് എത്തിയത്.
നോമ്പുതുറ സമയം തന്നെ ആക്രമണത്തിന് തെരഞ്ഞെടുത്തത് ആൾപ്പെരുമാറ്റം കുറയുമെന്ന ധാരണയിലാണെന്നും പൊലീസ് സംശയിക്കുന്നു. പരിക്കേറ്റ ഭാര്യയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച ഷിബിലയുടെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് പൂർത്തിയാക്കും.