തലസ്ഥാനത്ത് പെയ്തത് കനത്ത മഴയും മിന്നലും.. വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.. സമരം ചെയ്യുന്ന ആശമാർ….
തിരുവനന്തപുരം നഗരത്തിൽ കനത്ത മഴ. വൈകുന്നേരം ഏഴരയോടെ തുടങ്ങിയ മഴ ഒരുമണിക്കൂറിലേറെ സമയം നീണ്ടു നിന്നു.കനത്ത മഴയെത്തുടർന്ന് നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി.. വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴി തിരിച്ചിവിട്ടു. തമ്പാനൂരിലും, വഞ്ചിയൂരിലും ചാലയിലും വെള്ളം പൊങ്ങി. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ആശമാർ മഴയിൽ നനഞ്ഞുകുളിച്ചു.
തിരുവനന്തപുരം സിറ്റിയിൽ 77 മില്ലി മീറ്ററും കിഴക്കേ കോട്ടയില്‍ 67 മില്ലി മീറ്ററും മഴയാണ് ഇന്ന് പെയ്തിരിക്കുന്നത്.മാർച്ച് 22 വരെ സംസ്ഥാനത്ത് വേനൽമഴയും മിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസം മലപ്പുറത്തും കോഴിക്കോടും കനത്ത മഴ പെയ്തിരുന്നു.