ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി….പ്രതി പിടിയിൽ..

ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും.

Related Articles

Back to top button