വീണ്ടും ബോംബ് ഭീഷണിയായി മെയിൽ വഴി സന്ദേശം …ഇത്തവണ സന്ദേശം എത്തിയത്…
ഇ മെയിൽ വഴി കൊല്ലം കളക്ട്രേറ്റിൽ ബോംബ് ഭീഷണി. രാവിലെ എത്തിയ ഇ മെയിൽ സന്ദേശം വൈകിയാണ് ജീവനക്കാർ കണ്ടത്. കളക്ട്രേറ്റിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം കളക്ട്രേറ്റിനും ബോബ് ഭീഷണി ലഭിച്ചത്.
രാവിലെയോടെ പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. കളക്ട്രേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. ഉടൻ തന്നെ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെയിലിന്റെ ഉറവിടം പരിശോധിക്കുകയാണ് പൊലീസ്. വ്യാജ ഭീഷണിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പത്തനംതിട്ട കള്ക്ട്രേറ്റിലെ ബോംബ് ഭീഷണിയുട ആകുലതകൾ ഏറെക്കുറേ തീരുന്നതിനിടെ ഉച്ച തിരിഞ്ഞ് രണ്ടുമണിയോടെയാണ് തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെത്തുന്നത്.