ഫുട്ബോള്‍ പരിശീലക..15 വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച് 30കാരിയായ അധ്യാപിക..

15 വയസുകാരനായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതിന് 30 വയസുകാരിയായ അധ്യാപികക്കെതിരെ കുറ്റം ചുമത്തി. 30 വയസ്സുള്ള ക്രിസ്റ്റീന ഫോർമെല്ലയ്‌ക്കെതിരെയാണ് ഗുരുതരമായ കുറ്റം ചുമത്തിയിട്ടുള്ളത്. ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയും ഫുട്ബോള്‍ പരിശീലകയുമാണ് ഇവര്‍. ഇതേ സ്കൂളിലെ ആണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുള്ളത്.

2023 ഡിസംബറിൽ സ്‌കൂള്‍ സമയത്തിനു മുന്‍പ് ക്രിസ്റ്റീനയ്ക്കൊപ്പം ആണ്‍കുട്ടി ഒരു ക്ലാസ് മുറിയിൽ ഇരിക്കുമ്പോഴാണ് അതിക്രമം നടന്നത്. പിന്നീടൊരിക്കൽ മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവിചാരിതമായി ഇതുമായി ബന്ധപ്പെട്ട ഒരു സന്ദേശം കുട്ടിയുടെ അമ്മ കാണുകയായിരുന്നു. ഇങ്ങനെയാണ് വിവരം പുറത്തറിയുന്നത്. ഞായറാഴ്ച്ചയോടെ ക്രിസ്റ്റീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച അവർ കോടതിയിൽ ഹാജരായി. അതേ സമയം ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിൽ പ്രവേശിക്കുകയോ 18 വയസ്സിന് താഴെയുള്ള വ്യക്തികളുമായി സമ്പർക്കം പുലർത്തുകയോ ചെയ്യരുതെന്ന വ്യവസ്ഥയിന്മേൽ അവർക്ക് പ്രീ-ട്രയൽ റിലീസ് അനുവദിച്ചു.

Related Articles

Back to top button