ഗുണ്ടാ ആക്രമണം.. വീട്ടമ്മയ്ക്ക് വെട്ടേറ്റു….
ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റു. തൃശ്ശൂർ താന്ന്യം സ്വദേശിയായ ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണിവർക്ക് വെട്ടേറ്റത്.തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.ലീല താമസിക്കുന്നതിന് തൊട്ടടുത്ത വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ കയറിച്ചെന്നു.
ഇതിനിടെ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നു.മകനെ ഉപദ്രവിക്കുന്നത് തടുക്കുന്നതിനായാണ് ലീല ഇവിടേക്കെത്തിയത്. ഇതോടെ അക്രമികൾ ലീലയുടെനേരെ തിരിഞ്ഞു. തുടർന്ന് നടന്ന അക്രമത്തിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്.