‘ഫെബിൻ ക്ലാസിൽ അച്ചടക്കമുള്ള കുട്ടി.. പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലന്ന് അധ്യാപിക.. തേജസ് ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം…
കൊല്ലത്ത് വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിഭാഗം മേധാവി നീത.കൊല്ലപ്പെട്ട ഫെബിന് ക്ലാസില്‍ അച്ചടക്കം പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നെന്ന് അധ്യാപിക.ഫെബിന് ഇതുവരെ ക്ലാസിലോ ക്യാംപസിലോ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയതായി അറിയില്ല. നല്ല രീതിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു ഫെബിനെന്നും അധ്യാപിക വ്യക്തമാക്കി.ഇന്ന് വൈകിട്ടോടെയാണ് സംഭവം അറിഞ്ഞതെന്നും അധ്യാപിക പറഞ്ഞു. ഫെബിനെ കൊലപ്പെടുത്തിയതെന്ന് കരുതുന്ന തേജസ് രാജിനെ തനിക്കറിയില്ല. അങ്ങനെ ഒരാള്‍ ബിസിഎ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്നില്ലെന്നും അധ്യാപിക വ്യക്തമാക്കി.
അതേസമയം ഫെബിനെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ് . കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു (22) ആണ് കുത്തിക്കൊലപ്പെടുത്തിയത്.തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് വെളുത്ത വാഗൺ – ആർ കാറിൽ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്.കയ്യിൽ കത്തി കരുതിയിരുന്ന തേജസ്, ബുർഖ ധരിച്ച ശേഷം വീട്ടുമുറ്റത്തേയ്ക്കു കയറി. രണ്ടു കുപ്പി പെട്രോളും തേജസ് കയ്യിൽ കരുതിയിരുന്നു.
ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു.കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ്, കാറിൽ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. തുടർന്ന് ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു താഴെ വാഹനം നിർത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.തേജസും ഫെബിനും തമ്മിൽ മുൻവൈരാഗ്യമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്. പ്രതി തേജസ്, കൊല്ലം ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഗ്രേഡ് എസ്ഐ രാജുവിന്റെ മകനാണ്.