മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി..കണ്ടെത്തിയത് 10-ാം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെ…
മീനച്ചിലാറിന്റെ തീരത്ത് കഞ്ചാവ് ചെടി കണ്ടെത്തി. പൂഞ്ഞാർ കാവും കടവ് പാലത്തിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്സൈസ് സംഘം ചെടി കസ്റ്റഡിയിലെടുത്തു. നാട്ടുകാരനായ ഒരാളാണ് കഞ്ചാവ് ചെടി എക്സൈസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതെന്നാണ് വിവരം. സംഭവത്തിൽ എക്സൈസ് അന്വേഷണം തുടങ്ങി. പത്താം ക്ലാസുകാരനെ കഞ്ചാവുമായി പിടികൂടിയ സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് ചെടി കണ്ടെത്തിയത്. ഇതെങ്ങനെ ഇവിടെയെത്തിയെന്നതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.