കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.

കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. പാലക്കാട് വാണിയംകുളം പുലാച്ചിത്രയില്‍ ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. പുലാച്ചിത്ര പുലാശ്ശേരി വീട്ടില്‍ ഹരി (38)ആണ് മരിച്ചത്. കിണറില്‍ അകപ്പെട്ട ഗ്രില്ല് മുകളിലേക്ക് കയറ്റാന്‍ വേണ്ടി കിണറില്‍ ഇറങ്ങിയതായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ഹരിയെ പുറത്തെത്തിച്ച് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Back to top button