എആര്‍ റഹ്മാൻ ആശുപത്രിയിൽ..ആശുപത്രി അധികൃതര്‍ പറയുന്നത്…
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച എആര്‍ റഹ്മാൻ ആശുപത്രി വിട്ടു. ഉച്ചയ്ക്ക് 12ഓടെയാണ് എആര്‍ റഹ്മാനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. പതിവ് പരിശോധനകള്‍ക്കുശേഷം എആര്‍ റഹ്മാനെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പിൽ അറിയിച്ചു.
ചെന്നൈ ഗ്രീംസ് റോഡിലെ അപ്പോളോ ആശുപത്രിയിൽ എആര്‍ റഹ്മാനെ രാവിലെ പ്രവേശിപ്പിച്ചിരുന്നുവെന്നും നിര്‍ജലീകരണ ലക്ഷണങ്ങളോടെയാണ് എആര്‍ റഹ്മാനെ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് പതിവ് പരിശോധനകള്‍ക്ക് വിധേയമാക്കിയശേഷം ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.