കൊല്ലത്ത് അമ്മായിയമ്മയെ മരുമകൻ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു വീടിന് തീയിട്ടു…ശേഷം മരുമകൻ…

കൊല്ലം: കൊല്ലം കല്ലുവാതുക്കലിൽ മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കല്ലുവാതുക്കൽ പാമ്പ്രം സ്വദേശി
മണിയപ്പനാണ് ഭാര്യാമാതാവായ രത്നമ്മയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇവരെ ആക്രമിച്ചശേഷം വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പൻ ബാത്ത്റൂമിൽ കയറി
കഴുത്തറക്കുകയായിരുന്നു.

ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് മണിയപ്പനെ അവശനിലയിൽ ബാത്ത്റൂമിൽ കണ്ടെത്തിയത് കിടപ്പു മുറിയിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവെച്ചായിരുന്നു മണിയപ്പൻ വീടിന് തീയിട്ടത്. ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷം ഇരുവരെയും ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകര്‍ന്നു. ഹാളും കിടപ്പുമുറിയുമടക്കം കത്തി നശിച്ചു.

Related Articles

Back to top button