കൊല്ലത്ത് കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു…

കൊല്ലത്ത് കാട്ടുപന്നിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 54 കാരൻ മരിച്ചു.
. ഇട്ടിവ വയല കോവൂര്‍ സ്വദേശി ബാബുവാണ് ( 54 ) മരിച്ചത്. ഇക്കഴിഞ്ഞ നാലാം തിയതി രാത്രിയാണ് സംഭവം. ബാബുവും സുഹൃത്ത് ബാലചന്ദ്രനും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. രാത്രി പത്തരയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെയായിരുന്നു പന്നിയുടെ ആക്രമണം.

Related Articles

Back to top button