ഏറെ നാളായി ഉപയോഗിക്കാതിരുന്ന എസി ചൂട് കൂടിയതോടെ വൃത്തിയാക്കി… പിന്നാലെ കണ്ടെത്തിയത് എസിക്കുള്ളിൽ സുഖവാസമാക്കിയ…

വീടിനുള്ളിലെ കിടപ്പുമുറിയിൽ സജ്ജീകരിച്ചിരുന്ന എസിക്കുള്ളിൽ നിന്നും പാമ്പിനെയും പാമ്പിൻ കുഞ്ഞുങ്ങളെയും കണ്ടെത്തി. വിശാഖപട്ടണത്തെ പെൻഡുർത്തി ജില്ലയിലെ സത്യനാരായണയുടെ വീട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.  കുറച്ചുകാലമായി ഉപയോഗിക്കാതിരുന്ന എസിയുടെ ഉള്ളിലാണ് പാമ്പുകൾ സുഖവാസം നടത്തിവന്നിരുന്നത്. എസി വൃത്തി ആക്കുന്നതിനിടെ വീട്ടുടമ തന്നെയാണ് പാമ്പിനെ ആദ്യം കണ്ടെത്തിയത്.  ഒരു പാമ്പ് മാത്രമാണെന്നാണ് കരുതിയിരുന്നതെങ്കിലും തൊട്ടു പിന്നാലെ തന്നെ ഒരു പാമ്പിൻ കുട്ടം തന്നെ എസിക്കുള്ളിലുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. മുട്ട വിരിഞ്ഞ നിലയിൽ നിരവധി പാമ്പും കുഞ്ഞുങ്ങളാണ് എസിക്കുള്ളിലുള്ളതെന്നും അദ്ദേഹം കണ്ടെത്തി. 

അപകട സാധ്യത മനസ്സിലാക്കിയ സത്യനാരായണ, ഉടൻതന്നെ സമീപത്തെ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരന്‍റെ സഹായം തേടി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പുപിടുത്തക്കാരൻ  പാമ്പിനെയും അതിന്‍റെ ചെറിയ കുഞ്ഞുങ്ങളെയും ശ്രദ്ധാപൂർവ്വം പുറത്തെടുത്തു, അവയെ ഏറെ സുരക്ഷിതമായി തന്നെ എസിയില്‍ നിന്നും നീക്കം ചെയ്തു.  സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും വീഡിയോയിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും  ചെയ്തിട്ടുണ്ട്.  വിരിഞ്ഞ കുഞ്ഞുങ്ങളെ രക്ഷാപ്രവർത്തകൻ ജാഗ്രതയോടെ കവറിനുള്ളിലാക്കി നീക്കം ചെയ്തു.  അസാധാരണമായി സംഭവം  സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടെയില്‍ അമ്പരപ്പുളവാക്കി.

Related Articles

Back to top button