പുതിയ പോലീസ് മേധാവി.. പട്ടികയിൽ എം ആർ അജിത് കുമാറും…
പുതിയ സംസ്ഥാന പോലീസ് മേധാവിക്കായുള്ള പട്ടികയിൽ എഡിജിപി എം ആർ അജിത് കുമാറും. സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആർ അജിത് കുമാറിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അജിത് കുമാറിന് പുറമേ അഞ്ച് പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയില്‍ ഏറ്റവും സീനിയര്‍. ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാമും പട്ടികയില്‍ ഇടംപിടിച്ചു. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയിരിക്കുന്നത്.
വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ് പി ജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ എഡിജിപി എം ആർ അജിത് കുമാർ, ഇൻറലിജൻസ് ബ്യൂറോ അഡീഷണൽ ഡയറക്ടർ റവാഡ ചന്ദ്രശേഖർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
പി വി അന്‍വറിന്റെ വെളിപ്പെടുത്തതിലൂടെ എം ആര്‍ അജിത് കുമാര്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു പി വി അന്‍വര്‍ ആരോപിച്ചത്. അജിത് കുമാര്‍ അനധികൃത സ്വത്തുസമ്പാദനം നടത്തിയതായും അന്‍വര്‍ ആരോപിച്ചിരുന്നു.