ആലപ്പുഴയിൽ നിരവധി കേസുകളിലെ പ്രതിയും കൂട്ടാളിയും പിടിയിൽ….
അമ്പലപ്പുഴ : കവർച്ച, സ്നാച്ചിങ്, മോഷണം, അടിപിടി തുടങ്ങി നിരവധി കേസിലെ പ്രതിയും കൊടും കുറ്റാവാളിയുമായ വടിവാൾ വിനീത് എന്നറിയപ്പെടുന്ന വിനീതും കൂട്ടാളി രാഹുലും പിടിയിൽ. കേരളത്തിലെ തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ നിരവധി കവർച്ച, മോഷണം, അടിപിടി, പോലീസിനെ ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങി 60 ലേറെ ക്രിമിനൽ കേസിലെ പ്രതിയായ ആലപ്പുഴ ജില്ലയിലെ എടത്വ ചങ്ങങ്കരി വൈപ്പിനിശേരി ലക്ഷം വീട്ടിൽ വേണുവിൻ്റെ മകൻ വടിവാൾ വിനീത് എന്ന് വിളിക്കുന്ന വിനീത് ( 25 ),കൂട്ടാളി കൊല്ലം പരവൂർ കോട്ടപ്പുറം ചാത്തന്നൂർ പഞ്ചായത്ത് ആറ്റുപുറം വീട്ടിൽ രാജുവിൻ്റെ മകൻ രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി അമ്പലപ്പുഴ നീർക്കുന്നം കൃഷി ഓഫീസിന് സമീപത്ത് അപരിചിതരായ രണ്ടുപേർ നിൽക്കുന്നതായി നാട്ടുകാർ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ്കുമാറിനെ അറിയിച്ചതിനെ തുടർന്ന് അമ്പലപ്പുഴ സബ്ബ് ഇൻസ്‌പെക്ടർ ഹാഷിമിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്റ്റേഷനിൽ കൂട്ടി കൊണ്ട് വന്ന് ചോദ്യം ചെയ്യുകയായിരുന്നു. തൃശ്ശൂർ ജില്ലയിലെ വടകര പൊലീസ് സ്റ്റേഷനിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച് കടക്കുകയും, പൊലീസ് പിന്തുടർന്നപ്പോൾ ബുള്ളറ്റ് ഉപേക്ഷിച്ച് ഷൊർണ്ണൂരിൽ എത്തിയ പ്രതികൾ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കടിച്ചു പരിക്കേൽപ്പിച്ച് താഴെ തള്ളിയിട്ട ശേഷം കടന്നുകളയുകയായിരുന്നു.
പിന്നീട് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലെ പൾസർ ബൈക്ക് മോഷ്ടിച്ച ബൈക്കുമായാണ് അമ്പലപ്പുഴയിൽ എത്തിയത്. തുടർന്ന് അമ്പലപ്പുഴ നിലീസ് ഈ ബൈക്ക് മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വടിവാൾ വിനീത് രണ്ടാഴ്ച മുൻപ് കോട്ടയം ചിങ്ങവനത്തുനിന്ന് മോഷ്ടിച്ച ബൈക്കുമായി ആലപ്പുഴയിൽ വെച്ച് പിടിയിലായെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന രാഹുൽ രാജ് മൂന്നോളം കേസിൽ കോടതി ശിക്ഷിച്ചു 2024 ജയിലിൽ നിന്നിറങ്ങിയ കുറ്റവാളിയാണ്.
ഇയാൾക്ക് എറണാകുളം ആർ.പി.എഫ്, ആലുവ കടയ്ക്കൽ എന്നീ സ്റ്റേഷനുകളലെ കേസിൽ പ്രതി ആയിരുന്നു. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്‌പെക്ടർമാരായ ഹാഷിം, അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുജിമോൻ, നൗഷാദ്, വിഷ്ണു ജി, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തത്.