കുഴിച്ചിട്ട സ്വർണമെല്ലാം രണ്ടാം നാൾ എടുത്തു…താലിയിലെ കുരിശ് മാത്രം കാണിക്ക വഞ്ചിയിൽ..അമ്പലപ്പുഴയിലെ കള്ളന് പിടിവീണത് ഇങ്ങനെ…

അമ്പലപ്പുഴ: പട്ടാപകല്‍ വീട് കുത്തിതുറന്ന് തകഴി സ്വദേശിയായ തോമസിന്റെ വീട്ടില്‍ നിന്ന് പതിമൂന്നര പവനോളം സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഒരാള്‍ പിടിയില്‍. പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡ് ഇല്ലിച്ചിറ പുത്തന്‍ പറമ്പ് വീട്ടില്‍ സുദേശന്‍ (40) ആണ് അമ്പലപ്പുഴ പൊലീസ് പിടിയിലായത്. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ മറ്റൊരാളുടെ പുരയിടത്തില്‍ കുഴിച്ചിട്ട പ്രതി രണ്ട് ദിവസത്തിന് ശേഷം അവിടെ നിന്ന് എടുക്കുകയും താലിമാലയില്‍ ഉണ്ടായിരുന്ന കുരിശ് മിന്ന് കരുമാടിയിലെ ചര്‍ച്ചിന്റെ കാണിക്ക വഞ്ചിയില്‍ ഇട്ട ശേഷം ബാക്കിയുള്ളവ വില്‍ക്കുകയും മാറ്റി വാങ്ങുകയുമായിരുന്നു. കവര്‍ച്ച ചെയ്ത മുഴുവന്‍ സ്വണാഭരണങ്ങളും പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related Articles

Back to top button