അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു.. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍…

അമേരിക്കയിൽ വിമാനത്തിന് തീപിടിച്ചു. ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് അപകടം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കി. ആളപായമില്ല. തീപിടിച്ചതിനെ തുടർന്ന് യാത്രക്കാരെ ആദ്യം വിമാനത്തിന്റെ ചിറകിലേക്കാണ് മാറ്റിയത്. എഞ്ചിൻ തകരാറെന്നാണ് സൂചന. . സംഭവത്തിന്റെ കാരണം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഡെന്‍വറിലേത്.

Related Articles

Back to top button